കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് ആരംഭിച്ചു

1q 41

തിരുവനന്തപുരം: കേരളത്തില്‍ 17-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. വൈകിട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കും. രാവിലെ ആറ് മണി മുതല്‍ തന്നെ വോട്ടര്‍മാര്‍ ബൂത്തിലെത്തി തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്.

ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍ മാത്രമാണ് ഉള്ളത്. കന്നി വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മധുരം നല്‍കി സ്വീകരിക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. വൈകീട്ട് ആറു മണിക്ക് ക്യൂവിലുളള എല്ലാവര്‍ക്കും ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും.

അതേസമയം ഇത്തവണ പോളിംഗ് ഉയരുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.75 ശതമാനം ആയിരുന്നു പോളിംഗ്. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലെത്താനായി യുഡിഎഫും നിര്‍ണായക ശക്തിയാകാന്‍ എന്‍ഡിഎയെയും രംഗത്തുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Kerala Assembly Election 2026, 271 crore voters to cast vote

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading