നാളെ മുതല്‍ മഴയ്ക്ക് സാധ്യത; ജാഗ്രത വേണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

1q 42

ദോഹ: ഖത്തറില്‍ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്, ഏപ്രില്‍ 9 വ്യാഴാഴ്ചയും ശനിയാഴ്ചയും രാജ്യത്ത് മഴയും ഇടിമിന്നലും ശക്തമായ കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകുമെന്നാണ് ലകുപ്പിന്റെ മുന്നറിയിപ്പ്.

നാളെ, വെള്ളിയാഴ്ച ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞും മേഘാവൃതമായ കാലാവസ്ഥയും അനുഭവപ്പെടും. അതേസമയം രാത്രിയില്‍ താപനിലയില്‍ നേരിയ കുറവുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്, തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ 8-18 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ കാറ്റ് വീശും, തിരമാലകളുടെ ഉയരം 2 മുതല്‍ 6 അടി വരെ ആയിരിക്കും.

മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ അപകടങ്ങള്‍ തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അവശ്യ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വാഹന ഉടമകളോട് അഭ്യര്‍ത്ഥിച്ചു. വാഹനങ്ങള്‍ വേഗത കുറയ്ക്കണമെന്നും ഓവര്‍ടേക്കിംഗ് ഒഴിവാക്കാനും, കൂട്ടിയിടികളുടെ സാധ്യത കുറയ്ക്കുന്നതിന് വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

വ്യക്തമായ ദൃശ്യപരതയ്ക്കായി വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ ഉപയോഗിക്കേണ്ടതിന്റെയും വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ക്രമേണ ബ്രേക്കുകള്‍ പ്രയോഗിക്കേണ്ടതിന്റെയും പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The qatar meteorology dept forecasts heavy rain and thunderstorm in this weekend. The Ministry of Interior, MOI urged motorists to adhere to essential safety guidelines while driving in rainy conditions to prevent accidents and ensure road safety.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading