ദോഹ: ഖത്തറിലെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ (പിഎച്ച്‌സിസി) ഇനിമുതല്‍ നവജാത ശിശുക്കളുടെ ഓഡിയോളജി സ്‌ക്രീനിംഗ് ചികിത്സയും ലഭിക്കും. വെല്‍-ബേബി ക്ലിനിക്കുകളിലെ ഓഡിയോളജി സ്‌ക്രീനിംഗ് സേവനത്തിന്റെ രണ്ടാം ഘട്ടത്തിന് ഔദ്യോഗിക തുടക്കം കുറിച്ചതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) പ്രഖ്യാപിച്ചു.
ഖത്തര്‍ യൂണിവേഴ്‌സിറ്റി, ഉം സലാല്‍, മിസൈമീര്‍, മുഐതര്‍, അല്‍ ദായെന്‍, അല്‍ ഖോര്‍, ഉം ഗുവൈലിന എന്നീ ഏഴ് ആരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ 20 പിഎച്ച്‌സിസി കേന്ദ്രങ്ങളില്‍ ഓഡിയോളജി സ്‌ക്രീനിംഗ് സേവനങ്ങള്‍ ഇനി ലഭ്യമാകും. ഓരോ ആരോഗ്യ കേന്ദ്രത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുത്ത ദിവസങ്ങളിലും സമയങ്ങളിലുമായിരിക്കും സേവനം ലഭ്യമാകുക.
അടുത്ത ഘട്ടത്തില്‍ മദീനത്ത് ഖലീഫ, അല്‍ റുവൈസ്, ഉം അല്‍ സെനീം, അല്‍ വാബ്, അല്‍ ഷീഹാനിയ, അല്‍ മഷാഫ് എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലും സേവനം ലഭ്യമാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Primary Health Care Corporation (PHCC) in Qatar announced yesterday the official launch of phase two in the expansion of its Audiology Screening Service within Well-Baby clinics.
