ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂചലനം. വടക്കുകിഴക്കന്‍ തീരത്ത് ഇന്ന്, തിങ്കളാഴ്ച 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 3 മീറ്റര്‍ (9.84 അടി) വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തീരപ്രദേശങ്ങളില്‍ നിന്ന് താമസക്കാര്‍ എത്രയും വേഗം മാറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
പസഫിക് സമുദ്രത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നും 10 കിലോമീറ്റര്‍ ആഴത്തിലാണെന്നും ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ഇവാട്ടെ, അമോറി, ഹോക്കൈഡോ പ്രവശ്യകളിലാണ് ഏറ്റവും വലിയ തിരമാലകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ദുരന്തബാധിത പ്രദേശങ്ങളിലെ പൗരന്മാരോട് അടിയന്തര ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി സനേ തകായിച്ചി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹോണ്‍ഷു ദ്വീപിന്റെ വടക്കേ അറ്റത്തുള്ള അമോറിയിലെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ ഭൂകമ്പത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചതായി ക്യോഡോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
An earthquake with a magnitude of 7.5 struck off the northeastern coast of Japan on Monday, as authorities urged residents to stay away from coastal areas where tsunami waves of up to 3 metres (9.84 ft) were expected
