ഖത്തറില്‍ ബോട്ടുകള്‍ ഉള്‍പ്പെടെ സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം

1q 67

ദോഹ: ഖത്തറില്‍ സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. അല്‍ സഫ്‌ലിയ ദ്വീപിലെ കപ്പല്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് ഗതാഗത മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. ബന്ധപ്പെട്ട എല്ലാ ബോട്ടുടമകളും ഓപ്പറേറ്റര്‍മാരും, പാട്ടക്കാരും ഉദ്യോഗസ്ഥരും കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

ബാധകമായ നിയമങ്ങള്‍ക്കനുസൃതമായി സമുദ്ര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും, സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും, സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഭാഗമായാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

വടക്കന്‍ മേഖല ഇനിമുതല്‍ ജെറ്റ് സ്‌കീസുകള്‍, ജെറ്റ് ബോട്ടുകള്‍ എന്നിവയ്ക്ക് മാത്രമായിരിക്കും. തെക്കന്‍ മേഖലയില്‍ യാച്ചുകള്‍, ലോഞ്ചുകള്‍, ബോട്ടുകള്‍, മറ്റ് സമാനമായ സമുദ്ര കപ്പലുകള്‍ എന്നിവയ്ക്ക് മാത്രമായിരിക്കും അനുമതി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Transport, Qatar issued circular announcing that it is activating a plan to regulate marine vessel activities within the waters of Al Safliya Island, Qatar.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading