ലൈസന്‍സില്ലാത്ത ജോലി ചെയ്തിരുന്ന നഴ്‌സും ലാബ് ടെക്‌നീഷ്യനും അറസ്റ്റില്‍

1q 66

ദോഹ: ഖത്തറില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച മൂന്ന് ആരോഗ്യ പ്രവര്‍ത്തകെര പൊതുജനാരോഗ്യ മന്ത്രാലയം പിടികൂടി. രാജ്യത്തെ സ്വകാര്യ ആരോഗ്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്സിംഗ്, മറ്റ് അനുബന്ധ ആരോഗ്യ സേവനം, ലബോറട്ടറി ടെക്‌നീഷ്യന്‍ എന്നിവയുള്‍പ്പെടെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ മൂന്ന് വ്യക്തികളെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ആരോഗ്യ സംരക്ഷണ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്, നിയമലംഘകര്‍ക്കും അവര്‍ ജോലിചെയ്തുരന്ന സ്ഥാപനത്തിനുമെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ലൈസന്‍സില്ലാതെ ജോലി ചെയ്തിരുന്നവരെ പിടികൂടിയത്.

അതേസമയം ക്ഷേമം ഉറപ്പാക്കുന്നതിന്, മന്ത്രാലയം നല്‍കുന്ന സാധുവായ ലൈസന്‍സുകള്‍ കൈവശമുള്ള പ്രാക്ടീഷണര്‍മാരുടെയും ലൈസന്‍സുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും മാത്രം ആരോഗ്യ സേവനങ്ങള്‍ തേടണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഖത്തറില്‍ ജോലി ചെയ്യുന്ന അല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും ലൈസന്‍സ് വിവരങ്ങള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ ‘ഫൈന്‍ഡ് എ രജിസ്റ്റേര്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണര്‍’ എന്ന ഓണ്‍ലൈന്‍ സേവനത്തിലൂടെ പരിശോധിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Public Health, Qatar has announced the apprehension of three individuals found practising medical activities without a licence, including nursing, allied health professions, and laboratory technology, at a private health centre.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading