ഖത്തറിലെ പൊതുയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങളില്‍ അനധികൃതമായി ടാക്‌സി സര്‍വീസ് നടത്തിയ 32 പേര്‍ പിടിയില്‍

1q 63

ദോഹ: ഖത്തറില്‍ അനധികൃതമായി ടാക്‌സി സര്‍വീസ് നടത്തിയ 32 പേരെ ഗതാഗത മന്ത്രാലയം പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിന്റെ (MOI) വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നടപടി. ലിമോസിന്‍ കമ്പനികളിലും ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍ വഴി യാത്രാ ഗതാഗത സേവനങ്ങള്‍ നല്‍കുന്ന കമ്പനികളിലും പരിശോധന കര്‍ശനമായി നടന്നു.

രാജ്യത്തെ 2024 ലെ ഗതാഗത മന്ത്രിയുടെ തീരുമാനം നമ്പര്‍ 13 പ്രകാരം പുറപ്പെടുവിച്ച 2019 ലെ 8-ാം നമ്പര്‍ നിയമം ലംഘിച്ചതിനാണ് നടപടി. വിവിധ സ്ഥലങ്ങളില്‍ നടന്ന പരിശോധനയില്‍ 32 ലംഘനങ്ങള്‍ കണ്ടെത്തി. മെട്രോ സ്‌റ്റേഷന്‍ പരിസരങ്ങള്‍ ഉള്‍പ്പെടെ തിരക്കേറിയ സ്ഥലങ്ങളിലും പരിശോധനകള്‍ നടന്നു. നിയമം ലംഘിച്ച് സ്വകാര്യ വാഹനങ്ങളില്‍ ടാക്‌സി സര്‍വീസകുള്‍ നടത്തുന്നതിനെതിരെ ഗതാഗത മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Transport, Qatar cracks down on illegal passenger transport firms,

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading