ഖത്തറില്‍ ഗോഡിവാ കുനാഫ & പിസ്ത മില്‍ക്ക് ചോക്ലേറ്റ് തിരിച്ചുവിളിച്ചു

1q 9

ദോഹ: അലര്‍ജിക്ക് കാരണമാകുന്ന ഘടകം കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തറില്‍ ഗോഡിവ ചോക്ലേറ്റ് ബാര്‍ തിരിച്ചുവിളിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. സൗദി അറേബ്യയില്‍ നിര്‍മ്മിച്ച ഗോഡിവ കുനാഫ & പിസ്ത മില്‍ക്ക് ചോക്ലേറ്റ് ബാറാണ് നിരോധിച്ചത്. ചോക്ലേറ്റിന്‍രെ ന്യൂട്രിയന്റ് ലേബലില്‍ മുട്ടയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന്, ജൂണ്‍ 3 ബുധനാഴ്ചയാണ് ചോക്ലേറ്റ് തിരിച്ചുവിളിച്ചത്. മുട്ട അലര്‍ജിയുള്ളവരില്‍, പ്രത്യേകിച്ച് കുട്ടികളില്‍, അലര്‍ജിക്ക് കാരണമായേക്കാവുന്ന മുട്ടകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ചോക്ലേറ്റിന്റെ നിര്‍മ്മാതാവ് സ്വമേധയാ സ്റ്റോറുകളില്‍ നിന്ന് ചോക്ലേറ്റ് തിരിച്ചുവിളിച്ചതായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) അറിയിച്ചു. ഖത്തറിലെ വിതരണക്കാരോട് പ്രാദേശിക വിപണിയില്‍ നിന്ന് ഗോഡിവാ കുനാഫ & പിസ്ത മില്‍ക്ക് ചോക്ലേറ്റ് ഉടന്‍ പിന്‍വലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ചു.

അധിക മുന്‍കരുതല്‍ നടപടിയായി, പ്രാദേശിക വിപണികളില്‍ ഇവ വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.

മുട്ട അലര്‍ജിയോ സെന്‍സിറ്റിവിറ്റിയോ ഉള്ള ഉപഭോക്താക്കള്‍ തിരിച്ചുവിളിക്കപ്പെട്ട ഉല്‍പ്പന്നം ഉപയോഗിക്കരുത്. ഉടനടി നശിപ്പിക്കണമെന്നും മന്ത്രാലയം ഉപദേശിച്ചു.

തിരിച്ചുവിളിച്ച ചോക്ലേറ്റിന്റെ ബാച്ചുകളുടെ ലിസ്റ്റും മന്ത്രാലയം നല്‍കി:1qq

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Public Health, Qatar announced the recall of GODIVA Kunafah & Pistachio Milk Chocolate Bar manufactured in Saudi Arabia, on Wednesday, June 3, 2026, due to the presence of eggs, an undeclared ingredient on its nutritional label, which may cause reactions among those with egg allergies, particularly children.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading