ചൂട് 32.1°C ല്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ജോലി നിര്‍ത്തിവയ്ക്കണം: ഖത്തര്‍ തൊഴില്‍ മന്ത്രാലയം

1q 1

ദോഹ: ഖത്തറില്‍ വേനല്‍ക്കാലത്തെ തൊഴില്‍നിയന്ത്രണത്തില്‍ കര്‍ശന നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ നിരവധി പങ്കാളികളുമായി സഹകരിച്ച്, ജോലി സമയങ്ങളിലെ ചൂടില്‍ നിന്നുള്ള സമ്മര്‍ദ്ദത്തില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം സമഗ്ര ബോധവല്‍ക്കരണ കാമ്പയിനും ആരംഭിച്ചു.

വേനല്‍ക്കാലത്ത് തുറന്ന ജോലിസ്ഥലങ്ങളിലെ ജോലി സമയം നിയന്ത്രിക്കുന്നത് സംബന്ധിച്ച 2021 ലെ മന്ത്രിതല തീരുമാനം (17) നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണിത്. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ വേനല്‍ക്കാലത്തെ പകല്‍സ്ഥലങ്ങളിലെ ജോലി നിയന്ത്രണം പ്രാബല്യത്തില്‍ തുടരും.

വെന്റിലേഷന്‍ സൗകര്യങ്ങളില്ലാത്ത തുറസ്സായ സ്ഥലങ്ങളിലും തണലുള്ള സ്ഥലങ്ങളിലും രാവിലെ 10:00 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ ജോലി ചെയ്യുന്നിനാണ് നിരോധനം. നിയന്ത്രിത സമയം അവസാനിച്ചതിന് ശേഷം വൈകുന്നേരങ്ങളില്‍ ജോലി പുനരാരംഭിക്കാം. ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. ഡെലിവറി ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.

നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന പുറം ജോലിസ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലുടമകള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ നിരോധനം ഏര്‍പ്പെടുത്തിയ തീരുമാനത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ദൈനംദിന പ്രവൃത്തി സമയം വ്യക്തമായി ഷെഡ്യൂള്‍ ചെയ്യണമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

ഈ ഷെഡ്യൂള്‍ എല്ലാ തൊഴിലാളികള്‍ക്കും എളുപ്പത്തില്‍ കാണാവുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം, അംഗീകൃത നിയമനിര്‍മ്മാണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നുമാണ് നിബന്ധന.

ഈ വ്യവസ്ഥകള്‍ എല്ലാ സ്ഥാപനങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി, തീവ്രമായ ഫീല്‍ഡ് പരിശോധനാ കാമ്പെയ്നുകളും മന്ത്രാലയം നടത്തും.

തണുത്ത കുടിവെള്ളം, തണലുള്ള വിശ്രമ സ്ഥലങ്ങള്‍, ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവയും തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് നല്‍കണം. വേനല്‍ക്കാലത്ത് സുരക്ഷിതവും ആരോഗ്യകരവുമായ ജോലി അന്തരീക്ഷം ഉറപ്പാക്കുകയും വേണം. തൊഴിലാളികള്‍ക്ക് പതിവായി മെഡിക്കല്‍ പരിശോധനകള്‍ നടത്തുക, പ്രഥമശുശ്രൂഷ നല്‍കുന്നവരെയും തൊഴില്‍ സുരക്ഷ, ആരോഗ്യ സൂപ്പര്‍വൈസര്‍മാരെയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പരിശീലിപ്പിക്കുക, ജോലിസ്ഥലങ്ങളിലെ താപനില നിരീക്ഷിക്കുന്നതിന് വെറ്റ് ബള്‍ബ് ഗ്ലോബ് താപനില (WBGT) സൂചിക ഉപയോഗിക്കുക, താപനിലാ സൂചിക 32.1°C കവിയുന്ന സ്ഥലങ്ങളില്‍ ജോലി നിര്‍ത്തിവയ്ക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

English Summary:
The Ministry of Labour, Qatar yesterday launched a comprehensive awareness campaign to protect workers from heat stress during working hours in cooperation with several partners from both the public and private sectors. The decision prohibits work in outdoor open areas and shaded areas that are not equipped with ventilation facilities from 10:00 a.m. until 3:30 p.m., with work resuming during the evening period after the restricted hours have ended.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading