തിരുവനന്തപുരം: എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം, കൊച്ചി വിമാനത്താവളത്തില്‍ മെഡിക്കല്‍ യോഗം ചേര്‍ന്നു. യാത്രക്കാര്‍ക്കായി കേന്ദ്ര നിര്‍ദ്ദേശം പാലിച്ചുള്ള സ്‌ക്രീനിംഗ് തുടങ്ങും. എബോള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശവും പുറത്തിറക്കും. ഐസൊലേഷന്‍ സൗകര്യം ഒരുക്കാനും നിര്‍ദേശം നല്‍കി. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. വിമാനത്താവളത്തില്‍ 24 മണിക്കൂറും സര്‍വൈലന്‍സ് സംവിധാനം സജ്ജീകരിക്കും. തെര്‍മല്‍ സ്‌ക്രീനിംഗ്, വിഷ്വല്‍ ഇന്‍സ്‌പെക്ഷന്‍, 21 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി പരിശോധന എന്നിവ ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാര്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
In the wake of the spread of Ebola virus, alert has been issued at airports in Kerala. Screening for passengers in Thiruvananthapuram and Kochi airports will begin in accordance with central guidelines.
