ദോഹ: ഖത്തറില്‍ കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് വിവാഹ ചടങ്ങില്‍ നിന്ന് ഒഴിഞ്ഞ ഇവന്റ് കമ്പനിക്ക് 1,55,000 റിയാല്‍ പിഴ വിധിച്ച് കോടതി. വധുവിന് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനു പുറമേ, ഇവന്റ് മാനേജ്മെന്റ് കമ്പനി 1,35,000 റിയാല്‍ തിരികെ നല്‍കണമെന്നുമാണ് കോടതി ഉത്തരവിട്ടത്. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധി ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് കൊമേഴ്സ് കോടതി ശരിവെയ്ക്കുകയായിരുന്നു. കേസിന്റെ നിയമപരമായ എല്ലാ ചെലവുകളും കമ്പനി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
വിവാഹത്തിനായി ഇവന്റ് കമ്പനിക്ക് നല്‍കിയ 1,35,000 റിയാല്‍ തിരിച്ചുപിടിക്കണമെന്നും, ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് 1,00,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വധു ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് കൊമേഴ്സ് കോടതിയുടെ പ്രാഥമിക സര്‍ക്യൂട്ടുകളില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. വിവാഹ ചടങ്ങ് നടത്തുന്നതിനായി യുവതിയും കമ്പനിയും 1,35,000 റിയാല്‍ മൊത്തം ഫീസായി ഒരു കരാറില്‍ ഒപ്പിട്ടിരുന്നുവെന്നും തുക പൂര്‍ണ്ണമായും നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നിാല്‍ കോവിഡിനെ തുടര്‍ന്ന് വിവാഹ ഹാളുകള്‍ അടച്ചുപൂട്ടുകയും ഒത്തുചേരലുകള്‍ നിരോധിക്കുകയും ചെയ്തതോടെ കരാറില്‍ പറഞ്ഞ സമയത്തും സ്ഥലത്തും കരാര്‍ ബാധ്യതകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല. അതേസമയം ഫോഴ്സ് മജ്യൂര്‍ സാഹചര്യങ്ങളെക്കുറിച്ചും കരാറിനെക്കുറിച്ചും പൂര്‍ണ്ണമായി അറിയാമായിരുന്നിട്ടും, സേവനങ്ങള്‍ നല്‍കുന്നതിനോ കരാറിന്റെ ഏതെങ്കിലും വ്യവസ്ഥകള്‍ നിര്‍വഹിക്കുന്നതിനും കമ്പനി പരാജയപ്പെട്ടെന്നും സ്ത്രീ കേസില്‍ പറഞ്ഞു. എന്നാല്‍ നല്‍കിയ തുക തിരികെ നല്‍കാന്‍ കമ്പനി വിസമ്മതിച്ചു, ഇത് സാമ്പത്തികവും ധാര്‍മ്മികവുമായ നഷ്ടങ്ങള്‍ക്ക് കാരണമായെന്നും തുടര്‍ന്ന് വിവാഹം നിശ്ചയിച്ച സമയത്ത് നടത്താന്‍ സാധിച്ചില്ലെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Investment and Commerce Court, Qatar has upheld a first instance court ruling ordering an event management company to refund QR135,000 to a bride whose wedding ceremony was cancelled due to the COVID-19 pandemic, in addition to paying QR20,000 in compensation. The company was also ordered to bear legal costs and expenses.
