ദോഹ: ഖത്തറില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് പ്രമുഖ ഭക്ഷ്യസ്ഥാപനങ്ങള്‍ മുനിസിപ്പാലിറ്റി മന്ത്രാലയം താല്‍ക്കാലികമായി അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി. മുനിസിപ്പല്‍ ഹെല്‍ത്ത് കണ്‍ട്രോള്‍ ടീമുകള്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
കഫറ്റീരിയ അല്‍ നൈമി, പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റ് ബുച്ചറി, ഷൈ എക്‌സ്പ്രസ് റെസ്റ്റോറന്റ് എന്നിവയ്‌ക്കെതിരെയാണ് നടപടി.
കഫറ്റീരിയ മെയ് 31 മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ മന്ത്രാലയം ഉത്തരവിട്ടു. 45 ദിവസത്തെ ഭാഗിക അടച്ചുപൂട്ടലാണ് പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റ് ബുച്ചറിക്ക്. ഷൈ എക്‌സ്പ്രസ് റെസ്റ്റോറന്റ് 15 ദിവസത്തേക്ക് അടച്ചുപൂട്ടാനും ഉത്തരവിട്ടു.
രാജ്യത്ത് നിഷ്‌കര്‍ഷിച്ചിട്ടുള്ള പൊതുജനാരോഗ്യ ആവശ്യകതകള്‍ പാലിക്കാത്ത സാഹചര്യങ്ങളില്‍ ഭക്ഷണം തയ്യാറാക്കുക, കൈകാര്യം ചെയ്യുക, ഖത്തറിന്റെ ഭക്ഷ്യ നിയന്ത്രണ നിയമങ്ങള്‍ പ്രകാരം അനുശാസിക്കുന്ന ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുക തുടങ്ങിയ നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar’s Ministry of Municipality has ordered the temporary closure of three food establishments for violating food safety regulations on Sunday, May 31, 2026. The affected establishments are Cafeteria Al Naimi, which was ordered closed for three days, Paris Hypermarket Butchery, which received a 45-day partial closure, and Shy Express Restaurant, which was ordered closed for 15 days.
