കൊച്ചി: ലുലുവില്‍ വാര്‍ഷിക ഓഫറെന്ന പേരിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സമ്മാനം നല്‍കുന്നു എന്ന പേരില്‍ വ്യാജ പ്രചരണം നടക്കുന്നതായി അധികൃതര്‍. ഓണ്‍ലൈന്‍ ലിങ്കുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ലുലു അധികൃതര്‍ അറിയിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി സമ്മാനം നല്‍കുന്നു എന്ന പേരിലാണ് വാട്‌സ്ആപ്പിലൂടെ ലുലുവിന്റെ പേരില്‍ ഓണ്‍ലൈന്‍ ലിങ്കുകള്‍ പ്രചരിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കന്നട, തെലുങ്ക് ഭാഷകളിലുള്ള തട്ടിപ്പ് ലിങ്കിലേക്കാണ് എത്തുന്നത്. സമ്മാനം കിട്ടുമെന്നു കരുതി ക്ലിക്ക് ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ലുലു അധികൃതര്‍ അറിയിച്ചു.
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലുലുവിന്റെ ലോഗോയോട് കൂടിയ പേജിലാണ് എത്തുക. ലുലു മാളിന്റേയും ചെയര്‍മാന്‍ എം.എ യൂസഫലിയുടെയും ചിത്രങ്ങളും ഇത്തരം തട്ടിപ്പ് ലിങ്കുകളില്‍ ദുരുപയോഗം നടത്തിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി ഇരുപതിനായിരം രൂപ സമ്മാനം നേടാന്‍ അവസരം ലഭിക്കും എന്നാണ് പേജില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പേജിന് താഴെയായി സമ്മാനം ലഭിച്ചവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതായും കാണാം. പ്രായം, സ്ത്രീയോ/പുരുഷനോ എന്നതുള്‍പ്പടെ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ സമ്മാനാര്‍ഹനായി എന്ന സന്ദേശം വരും. പിന്നീട് സമ്മാനം തിരഞ്ഞെടുക്കാനുള്ള അവസരമാണ്. ഇരുപതിനായിരം രൂപ ലഭിച്ചതായും കാണിക്കും, ഇനി ഇത് ലഭിക്കുന്നതിനായി ഇതേ സന്ദേശം അവര്‍ പറയുന്ന ആപ്പുകളിലെ 5 ഗ്രൂപ്പുകളില്‍ 20 പേര്‍ക്ക് പങ്കിടണം എന്നാണ് പിന്നീട് അവശ്യപ്പെടുക. അതിന് ശേഷം മാത്രമേ സമ്മാനം ക്ലെയിം ചെയ്യാന്‍ സാധിക്കൂകയുള്ളൂ. ഇത്തരം വ്യാജ ലിങ്കുകള്‍ക്കും സൈബര്‍ തട്ടിപ്പുകള്‍ക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ജാഗ്രത പാലിക്കണമെന്നും ഇത്തരത്തില്‍ യാതൊരു വിധ ഓഫറും നിലവില്‍ പ്രഖ്യാപിച്ചിട്ടില്ലെന്നു ലുലു മാനേജ്‌മെന്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
lulu authorities urges caution on spreading fake scams related annual offers running in LuLu.
