ഡല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂറിന് ഒരു വര്‍ഷം. പഹാല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒന്നാം വാര്‍ഷികമാണ് ഇന്ന്.
ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യന്‍ സൈന്യം സമാനതകളില്ലാത്ത ധൈര്യവും കൃത്യതയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചുവെന്ന് ഒന്നാം വാര്‍ഷികത്തില്‍ സൈനികരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യം സൈന്യത്തിന്റെ ധീരതയെ അഭിവാദ്യം ചെയ്യുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു.
2025 ഏപ്രില്‍ 22ന് പഹല്‍ഗാമിലെ വിനോദസഞ്ചാരികളടക്കം 26 സാധാരണക്കാരെ ഭീകരര്‍ വെടിവെച്ചുകൊന്ന സംഭവത്തിന് തിരിച്ചടിയായി 2025 മെയ് 7ന് പുലര്‍ച്ചെ ഇന്ത്യന്‍ സേന ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. കര, വ്യോമ, നാവിക സേനകളുടെ സംയുക്ത നീക്കമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലുമായി പ്രവര്‍ത്തിച്ചിരുന്ന ഒന്‍പത് ഭീകരവാദ കേന്ദ്രങ്ങളെയാണ് ഇന്ത്യന്‍ സേന ലക്ഷ്യമിട്ടത്. 2019 പുല്‍വാമ ആക്രമണത്തിനും 2008ലെ മുംബൈ ഭീകരാക്രമണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ എന്നീ ഭീകര സംഘടനകളുടെ പ്രധാന കമാന്‍ഡ് സെന്ററുകളായിരുന്നു ഇവയെല്ലാം. വ്യോമസേന വാര്‍ഷിക ദിനത്തില്‍ പുതിയ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
First anniversary of Operation Sindoor, Indias army strike
