ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ച ഫോഴ്‌സ് മെജ്യൂര്‍ നീട്ടി

1q 17

ദോഹ: ഇറാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ച ഫോഴ്‌സ് മെജ്യൂര്‍ നീട്ടി. ജൂണ്‍ പകുതി വരെ ദ്രവീകൃത പ്രകൃതിവാതക (LNG) വിതരണത്തില്‍ വാങ്ങുന്നവര്‍ക്ക് ഖത്തര്‍ പരിമിതി നീട്ടിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തതായി ദോഹാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്ക് ടാങ്കര്‍ ഗതാഗതത്തിന് ഏതാണ്ട് പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ഖത്തര്‍ എനര്‍ജി ഉപഭോക്താക്കള്‍ക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായും അടുത്ത വൃത്തങ്ങള്‍ പറയുന്നു. റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന്, മാര്‍ച്ച് 4 ന് ഖത്തര്‍ എനര്‍ജി ഉപഭോക്താക്കള്‍ക്ക് എല്‍എന്‍ജിയുടെയും യൂറിയ, പോളിമറുകള്‍, മെഥനോള്‍, അലുമിനിയം എന്നിവയുള്‍പ്പെടെയുള്ള ഡൗണ്‍സ്ട്രീം ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനം നിര്‍ത്തിവച്ചതിന് ശേഷം ഖത്തര്‍ എനര്‍ജി ആദ്യം ഫോഴ്‌സ് മെജ്യൂര്‍ പ്രഖ്യാപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar Energy has extended its force majeure on liquefied natural gas (LNG) supplies to buyers until mid-June, Bloomberg has reported.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading