ഹാര്‍ലി-ഡേവിഡ്സണ്‍, ഔഡി വാഹന മോഡലുകള്‍ തിരിച്ചുവിളിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

1q 22

ദോഹ: ഖത്തറില്‍ ഹാര്‍ലി-ഡേവിഡ്സണ്‍, ഔഡി വാഹന മോഡലുകള്‍ തിരിച്ചുവിളിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തെ ഹാര്‍ലി-ഡേവിഡ്സണ്‍ ഡീലര്‍ഷിപ്പായ എന്‍ബികെ (NBK) പവര്‍ഡ് സ്പോര്‍ട്സ് W.L.L മായി സഹകരിച്ച് ഹാര്‍ലി-ഡേവിഡ്സണ്‍ SOFTAIL 2025-2026 മോഡലുകളാണ് മന്ത്രാലയം തിരിച്ചുവിളിക്കുന്നത്.

പിന്‍ ബ്രേക്ക് ലൈനും ബിസിഎം കാഡിയും തമ്മിലുള്ള സമ്പര്‍ക്കം കാലക്രമേണ പിന്‍ ബ്രേക്ക് ലൈനിന്റെ തകരാറുകള്‍ക്ക് ഇടയാക്കാന്‍ സാധ്യതയുള്ളതിനാലാണ് നടപടി.

ഖത്തറിലെ ഓഡി ഡീലര്‍ഷിപ്പായ ക്യു- ഓട്ടോയുമായി സഹകരിച്ച് ഓഡി ഇ-ട്രോണ്‍ + Q8 ഇ-ട്രോണ്‍ 2020-2024 മോഡലുകളാണ് വാണിജ്യ, വ്യവസായ മന്ത്രാലയം തിരിച്ചുവിളിക്കുന്നത്. ബ്രേക്ക് പെഡലിലും ബ്രേക്ക് സെര്‍വോ മെക്കാനിസത്തിലുമുള്ള അയഞ്ഞ കണക്ഷന്‍ മൂലമാണ് തിരിച്ചുവിളിക്കല്‍.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Commerce and Industry (MoCI), Qatar recall of Harley-Davidson SOFTAIL 2025-2026 models and Audi E-tron + Q8 E-tron 2020-2024 models from market

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading