ദോഹ: ഖത്തറിലെ ചില ആരോഗ്യ കേന്ദ്രങ്ങളിലെ ജനന-മരണ രജിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ ഔദ്യോഗിക പ്രവൃത്തി സമയം പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. വനിതാ വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, അല്‍ വക്ര ആശുപത്രി, ആയിഷ ബിന്‍ത് ഹമദ് അല്‍ അതിയ്യ ആശുപത്രി, ദി ക്യൂബന്‍ ആശുപത്രി, സിദ്ര മെഡിസിന്‍, അല്‍ അഹ്ലി ആശുപത്രി, ദോഹ ക്ലിനിക് ആശുപത്രി, അല്‍ ഇമാദി ആശുപത്രി എന്നിവിടങ്ങളിലെ സമക്രമമാണ് പ്രഖ്യാപിച്ച്.
ഈ ആശുപത്രികളില്‍ ജനന രജിസ്‌ട്രേഷന്‍ ഫോമുകളും ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷകളും രാവിലത്തെ ഷിഫ്റ്റില്‍ രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വനിതാ വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ വൈകുന്നേരത്തെ പ്രവൃത്തി സമയം ഉച്ചയ്ക്ക് 1:30 മുതല്‍ വൈകുന്നേരം 6:30 വരെ മാത്രമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Public Health, Qatar announced the official working hours for the birth and death registration section in some Qatar health facilities.
