ഖത്തറില്‍ കൈക്കൂലി വാങ്ങിയതിന് അഞ്ച് പേര്‍ക്ക് തടവ് ശിക്ഷ

1q 47

ദോഹ: ഖത്തറില്‍ കൈക്കൂലി വാങ്ങല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് അഞ്ച് പേര്‍ പിടിയിലായി. കേസില്‍ ഖത്തരി ജീവനക്കാരനും നാല് അറബ് പൗരന്മാരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. നാല് വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. അതേസമയം ഒരു പ്രതിയെ കുറ്റവിമുക്തനാക്കി.

കൈക്കൂലി വാഗ്ദാനം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുക, കൈക്കൂലിയില്‍ മധ്യസ്ഥത വഹിക്കുക, ഔദ്യോഗിക അധികാര ദുര്‍വിനിയോഗം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. അന്വേഷണത്തിന് പിന്നാലെ പ്രതികളെ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

വാണിജ്യ വ്യവസായ മന്ത്രാലയം തങ്ങളുടെ ഓഫീസിലെ ഒരു ജീവനക്കാനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് പബ്ലിക് പ്രോസിക്യൂഷന്‍ കേസില്‍ അന്വേഷണം ആരംഭിച്ചത്. നിയമവും ബാധകമായ നടപടിക്രമങ്ങളും ലംഘിച്ച് ഒരു ബിസിനസ്സ് സ്ഥാപനത്തിനായി ഷിഷ കഫേകള്‍ക്കും മസാജ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അനധികൃതമായി വാണിജ്യ ലൈസന്‍സുകള്‍ നല്‍കിയതിനാണ് നടപടി. ലൈസന്‍സിന് ജീവനക്കാരന്‍ 201,140 റിയാല്‍ കൈക്കൂലിയും വാങ്ങി. പിടിയിലായവര്‍ കുറ്റകൃത്യം സമ്മതിക്കുകയും ചെയ്തു.

കൈക്കൂലി വാങ്ങിയതിനും ഔദ്യോഗിക അധികാര ദുര്‍വിനിയോഗം നടത്തിയതിനും ജീവനക്കാരിക്ക് നാല് വര്‍ഷം തടവും കൈക്കൂലി തുകയ്ക്ക് തുല്യമായ പിഴയും ശിക്ഷയായി വിധിച്ചു. കള്ളപ്പണം വെളുപ്പിച്ചതിന് ഒരു വര്‍ഷം കൂടി തടവും 2 മില്യണ്‍ ഖത്തര്‍ റിയാല്‍ പിഴയും വിധിച്ചതായും പ്രോസിക്യൂഷന്‍ അറിയിച്ചു.

കൈക്കൂലി വാഗ്ദാനം ചെയ്ത ഈജിപ്ഷ്യന്‍ പൗരന് ജീവനക്കാരന് കൈക്കൂലി നല്‍കിയതിന് നാല് വര്‍ഷം തടവും കൈക്കൂലിക്ക് തുല്യമായ തുക പിഴയും വിധിച്ചു. കള്ളപ്പണം വെളുപ്പിച്ചതിന് ഒരു വര്‍ഷം തടവും 2 മില്യണ്‍ ഖത്തര്‍ റിയാല്‍ പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.

ടുണീഷ്യന്‍, ഈജിപ്ഷ്യന്‍ പാസ്പോര്‍ട്ടുകള്‍ കൈവശമുള്ള മറ്റ് കുറ്റവാളികള്‍ക്ക് കൈക്കൂലി നല്‍കുന്നതില്‍ പങ്കെടുത്തതിന് സാമ്പത്തിക പിഴകള്‍ക്കൊപ്പം നാല് വര്‍ഷം തടവും ശിക്ഷ വിധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Criminal Court of First Instance in Qatar issued a sentence of four years imprisonment to a Qatari employee and four individuals of Arab nationalities, while acquitting one defendant for bribery, abuse of power and money laundering.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading