ദോഹ: 35ാമത് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് (DIBF) നാളെ തുടക്കം. മെയ് 14 മുതല്‍ മെയ് 23 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പുസ്തകോത്സവം നീണ്ടുനില്‍ക്കും. 36 രാജ്യങ്ങളും 515 പ്രസാധക സ്ഥാപനങ്ങളും പങ്കെടുക്കും. 910 ബൂത്തുകളിലായി നിരവധി പ്രസിദ്ധീകരണങ്ങള്‍ പ്രദര്‍ശിപ്പിക്കും. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സൗഹൃദ, സഖ്യ രാഷ്ട്രങ്ങളുടെ എംബസികള്‍ എന്നിവയില്‍ നിന്നുള്ള പങ്കാളിത്തവും പരിപാടിയില്‍ ഉള്‍പ്പെടും.
ഞായര്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ രാവിലെ 9 മണിമുതല്‍ രാത്രി 10 മണിവരേയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് ശേഷം 3 മണിമുതല്‍ രാത്രി 10 മണിവരേയും സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The 35th Doha International Book Fair, organized by the Ministry of Culture, will kick off tomorrow at the Doha Exhibition and Convention Center and will continue until May 23.
