വീടിന് പുറത്തു സൂക്ഷിച്ച താക്കോല്‍ ഉപയോഗിച്ച് മോഷണം; മസ്‌കത്തില്‍ സ്ത്രീ സംഘങ്ങള്‍ പിടിയില്‍

1q 39

മസ്‌കത്ത്: മസ്‌കത്തില്‍ വീടുകളില്‍ സ്‌പെയര്‍ താക്കോലുകള്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തിയ സ്ത്രീകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി റോയല്‍ ഒമാന്‍ പോലീസ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ നിരവധി വീടുകളില്‍ ഭിക്ഷാടനത്തിന്റെ മറവില്‍ മോഷണം നടത്തിയ അറബ് വംശജരായ സ്ത്രീകളുടെ സംഘത്തെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടി.

ഡോര്‍മാറ്റുകള്‍, പരവതാനികള്‍, ചെടികള്‍ എന്നിവിടങ്ങളെ പോലെ എളുപ്പത്തില്‍ കണ്ടെത്താവുന്ന സ്ഥലങ്ങളില്‍ സ്‌പെയര്‍ ഡോര്‍ താക്കോലുകള്‍ സൂക്ഷിക്കുന്ന പതിവ് ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് നിര്‍ദേശിച്ചു. വീടുകളില്‍ ബലപ്രയോഗത്തിലൂടെ കടന്നുകയറിയതിന്റെ ലക്ഷണങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വീടുകള്‍ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന സ്‌പെയര്‍ താക്കോലുകള്‍ ഉപയോഗിച്ച് മോഷണം നടത്തിയത് കണ്ടെത്തിയത്. 20,000 ഒമാനി റിയാലിലധികം വിലമതിക്കുന്ന ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തതായും റോയല്‍ ഒമാന്‍ പോലീസ് സ്ഥിരീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Royal Oman Police busted a gang of Arab women, who allegedly used begging as a cover to carry out burglaries at several homes in the Muscat Governorate. officials uncovered the gang's modus operandi, revealing that they exploited a simple security loophole by using spare keys left outside homes. Jewellery and valuables worth over 20,000 Omani Riyals were reportedly stolen using the keys.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading