പ്രമുഖ ബ്രാന്‍ഡിന്റെ കളിപ്പാട്ടങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം

1q 16

മസ്‌കത്ത്: ഒമാനില്‍ പ്രമുഖ ബ്രാന്‍ഡിന്റെ കളിപ്പാട്ടങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതര്‍. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം. അഡ്ഡോ’ ബ്രാന്‍ഡിന്റെ നിറമുള്ള മെഴുക് കളിപ്പാട്ടങ്ങള്‍ക്കെതിരെയാണ് (Addo Creative Candles – Edition Four, കാന്‍ഡ്ല്‍ ടോയ്) ഉപഭോക്ത സംരക്ഷണ വിഭാഗം (സിപിഎ) ഔദ്യോഗിക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഇവ തിരിച്ചുവിളിക്കുന്നതായും അതോറിറ്റി അറിയിച്ചു. ചൈനയില്‍ നിര്‍മിച്ച ഉല്‍പന്നത്തിന്റെ മോഡല്‍ നമ്പര്‍ ബി- 19180- 318 ആണ്.

മനുഷ്യശരീരത്തില്‍ എത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന പദാര്‍ഥമാണ് ആസ്ബറ്റോസ്. അതിനാല്‍ കുട്ടികള്‍ ഇത് ഉപയോഗിക്കുന്നത് അതീവ അപകടകരമാണ്. അപകടസാധ്യത കണക്കിലെടുത്ത്, ഈ കളിപ്പാട്ടം ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്നും കുട്ടികള്‍ക്ക് ഇത് നല്‍കരുതെന്നും അതോറിറ്റി ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു. കൂടാതെ, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതിന് മുമ്പ് അവയുടെ സുരക്ഷയും ഉറവിടവും മാതാപിതാക്കള്‍ പരിശോധിക്കണമെന്നും സിപിഎ നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Consumer Protection Authority (CPA), Oman has released a formal awareness warning regarding a children’s coloured candle toy from the Addo brand due to the presence of substances that could harm children’s health. The specific product identified in this safety alert is the Addo Creative Candles – Edition Four, which carries the model number B-19180-318 and was manufactured in China.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading