ദോഹ: ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ, മെയ് 7 മുതല്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ മുതല്‍ അടുത്ത ആഴ്ച ആരംഭം വരെ കടല്‍ത്തീരത്ത് ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു – ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരമാലകളുടെ ഉയരം 4 മുതല്‍ 8 അടി വരെയും ചിലപ്പോള്‍ 11 അടി വരെയും ഉയര്‍ന്നേക്കാം. ഈ കാലയളവില്‍ സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Qatar Meteorology Department has said that a marine warning is expected to begin tomorrow, Thursday, May 7, 2026
