ഗതാഗത വകുപ്പിലെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ലുസൈലിലേക്ക് മാറ്റി

1q 35

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിലെ ഇന്‍വെസ്റ്റിഗേഷന്‍ സെക്ഷന്‍ ഓഫീസ് ലുസൈലിലേക്ക് മാറ്റി. നേരത്തേ മദീനത്ത് ഖലീഫയിലെ പ്രധാന കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ലുസൈല്‍ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിലായിരിക്കും ഇനിമുതല്‍ അന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 6:30 മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് പ്രവര്‍ത്തന സമയം. പൊതുജനങ്ങള്‍ക്ക് പ്രധാന ഗേറ്റിലൂടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The General Directorate of Traffic under the Ministry of Interior, MoI, has announced the relocation of the Investigations Section from the main building in Madinat Khalifa to the Lusail area.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading