ദോഹ: ഖത്തറില്‍ ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസുകള്‍ ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കായി സണ്‍ഫ്‌ലവര്‍ പ്രോഗ്രാം ആരംഭിച്ച് ഖത്തര്‍ റെയില്‍. സൂര്യകാന്തിയുടെ ചിഹ്നത്തിലുള്ള ബാഡ്ജ് ഉപയോഗിച്ചാണ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഹിഡന്‍ ഡിസെബിലിറ്റീസ് സണ്‍ഫ്‌ലവര്‍ പ്രോഗ്രാം ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ബെസ്റ്റ് ബഡ്ഡീസ് പ്രോഗ്രാമിന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ പദ്ധതി ആരംഭിച്ചതെന്ന് ഖത്തര്‍ റെയില്‍ പ്രസ്താവനയില്‍ വിശദീകരിച്ചു. സൂര്യകാന്തി ചിഹ്നം ഉപയോഗിക്കുന്നവരെ മെട്രോ ജീവനക്കാര്‍ക്ക് തിരിച്ചറിയുന്നതിനായി പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഖത്തര്‍ റെയില്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar Rail has announced the launch of the Sunflower program for passengers with hidden disabilities across Doha metro and Lusail Tram networks.
