ദോഹ: ഖത്തര്‍ പോസ്റ്റ് വഴി അയച്ച ഔദ്യോഗിക രേഖകള്‍ ഇനിമുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ മെട്രാഷിലൂടെ ട്രാക്ക് ചെയ്യാന്‍ സാധിക്കും. മെട്രാഷ് മൊബൈല്‍ ആപ്ലിക്കേഷനിലുള്ള ക്യുപോസ്റ്റ് ട്രാക്കിംഗ് ഇന്‍ക്വയറി സര്‍വീസ് എന്ന ഓപ്ഷനിലാണ് പുതിയ സേവനം ഉള്‍പ്പെടുത്തിയത്.
പോസ്റ്റല്‍ ട്രാക്കിംഗ് നമ്പര്‍ നല്കി രേഖകളുടെ സ്റ്റാറ്റസ് ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും. ഡെലിവറി അപ്ഡേറ്റുകളിലേക്കുള്ള ആക്സസ് ലളിതമാക്കുന്നതിനും ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നതാണ് പുതിയ നടപടി.
ഇതിനായി,
– മെട്രാഷ് ആപ്ലിക്കേഷന്‍ തുറന്ന് മെയിന്‍ പേജിലെ ഇന്‍ക്വയറി സര്‍വീസ് ക്ലിക്ക് ചെയ്യുക.
– പോസ്റ്റല്‍ ട്രാക്കിംഗ് നമ്പര്‍ നല്‍കുക.
– രേഖകളുടെ ഡിസ്പാച്ച് പോയിന്റ് കൃത്യമായി നല്‍കുക.
– അഭ്യര്‍ത്ഥന വിശദാംശങ്ങളും സ്റ്റാറ്റസ് അപ്ഡേറ്റുകളും ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar’s Ministry of Interior (MoI) highlighted the QPost tracking enquiry service available through the Metrash mobile application, allowing users to track official documents sent through Qatar Post.
