ദോഹ: ഖത്തറില്‍ വരും ദിവസങ്ങളില്‍ താപനിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ ഷാര്‍ട്ടൈന്‍ നക്ഷത്രം ഉദിക്കുന്നതോടെ രാജ്യത്ത് ചൂട് കൂടും. ഇന്നലെ മെയ് 12 ന് ആരംഭിച്ച കാലാവസ്ഥാ മാറ്റം 13 ദിവസം നീണ്ടുനില്‍ക്കുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നല്‍കി.
അല്‍-തുറയ (പ്ലീയാഡെസ്) നക്ഷത്രങ്ങളിലെ ആദ്യ നക്ഷത്രമാണ് അല്‍ ഷാര്‍ട്ടൈന്‍. ഈ കാലയളവില്‍, വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി വീശുമെന്നും ശക്തമായ പൊടിക്കാറ്റുണ്ടാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Dust storm and strong wind forecasts in qatar today till 13 days due to the rise of al Shartain star
