ഡല്‍ഹി: കേരളത്തിന് പുറമെ തമിഴ്‌നാട്, ബംഗാള്‍ സംസ്ഥാനങ്ങളിലും അപ്രതീക്ഷിത ഭരണമാറ്റം. തമിഴ്‌നാട് രാഷ്ട്രീയത്തിലാണ് ഞെട്ടല്‍ ഏറെയുള്ളത്. സ്റ്റാലിന് ഭരണത്തിന് അന്ത്യം കുറിച്ച് തമിഴ്‌നാട്ടില്‍ നടന്‍ വിജയയുടെ ടിവികെ അധികാരത്തിലേക്ക്. ഞെട്ടിച്ചത്. കേരളത്തിലും ബംഗാളിലും ഭരണമുന്നണി കടുത്ത മത്സരം നേരിടുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട്ടിലെ ഡിഎംകെയുടെ പതനം അപ്രവചനീയമായിരുന്നു. കേരളത്തില്‍ ഭരണം പിടിക്കുമെന്ന് യുഡിഎഫ് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 100 സീറ്റിനടുത്ത് യുഡിഎഫ് നേടുമെന്നാണ് വിലയിരുത്തല്‍.
ബംഗാളിലും ഭരണമാറ്റത്തിന്റെ സൂചനകളാണ് ലഭിക്കുന്നത്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് ബംഗാളില്‍ നടക്കുന്നത്. പിന്നീട് ബിജെപി കേവല ഭൂരിപക്ഷം മറികടന്നു. 152 സീറ്റുകളിലാണ് നിലവില്‍ ബിജെപി മുന്നേറുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് 107 സീറ്റുകളിലും ലിഡ് നേടിയിട്ടുണ്ട്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്നിലേക്ക് പോയെങ്കിലും പിന്നീട് ലീഡ് തിരികെ പിടിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Assembly Election Result 2026 india, mamatah banerjee, mk stalin and pinarayi vijayan loss the seat
