തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് തരംഗം പൂര്‍ണം. നിലവില്‍ 101 സീറ്റുകളിലാണ് യുഡഎഫ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നത്. ഹരിപ്പാട് രമേശ് ചെന്നിത്തല, ആലത്തൂര്‍ ടി.എം. ശശി, തൃശൂരില്‍ രാജന്‍ പല്ലന്‍, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍, പാലായില്‍ മാണി സി.കാപ്പന്‍, നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ ജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23377 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രമേശ് ചെന്നിത്തലയുടെ വിജയം. 26803 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ ആലങ്കോട് ലീലാകൃഷ്ണനെ രാജന്‍ പല്ലന്‍ പരാജയപ്പെടുത്തിയത്.
54851 വോട്ടിന്റെ ഭൂരിപക്ഷമാണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ജയിച്ചത്. ഇത്തവണത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. 52907 വോട്ടിന്റെ ഭൂരിപക്ഷമാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയത്. രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷമാണിത്. ആലത്തൂരില്‍ 8553 വോട്ടുകള്‍ക്കാണ് കെ.എം. ഫെബിനെ ടി.എം.ശശി തോല്‍പ്പിച്ചത്.
എല്‍ഡിഎഫ് കോട്ടകള്‍ തകര്‍ന്നടിഞ്ഞ കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത്. ഉറച്ച ഇടതുകേന്ദ്രങ്ങളായ തളിപ്പറമ്പും പയ്യന്നൂരും സിപിഎമ്മിനെ കൈവിട്ടു. പയ്യന്നൂരില്‍ 6969 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ ടിഐ മധുസൂദനനെതിരെ വിമതനായ വി.കുഞ്ഞികൃഷ്ണന്‍ ലീഡ് ചെയ്യുന്നത്. തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.ശ്യാമളയ്‌ക്കെതിരെ 18628 വോട്ടിനാണ് ടി.കെ.ഗോവിന്ദന്‍ ലീഡ് ചെയ്യുന്നത്. അമ്പലപ്പുഴയില്‍ 16173 വോട്ടുകള്‍ക്ക് ജി.സുധാകരന്‍ ലീഡ് ചെയ്യുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
kerala Assembly Election Result 2026 UDF won more tahn 101 seat leading
