അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

cough syrup

ഡല്‍ഹി: ഇന്ത്യയില്‍ രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള കഫ് സിറപ്പ് നല്‍കുന്നതിന് നിരോധനമേര്‍പ്പെടുത്തിയേക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും ഇതുസംബന്ധിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

2 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാതൊരു കാരണവശാലും ചുമയ്ക്കുള്ള മരുന്നുകള്‍ നല്‍കാന്‍ പാടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. 5 വയസ്സുവരെയുള്ള കുട്ടികള്‍ക്കും കഫ് സിറപ്പുകള്‍ നല്‍കുന്നത് അഭികാമ്യമല്ലെന്നും, അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടറുടെ കര്‍ശന മേല്‍നോട്ടത്തില്‍ മാത്രമേ നല്‍കാവൂ എന്നും നിര്‍ദേശമുണ്ട്. മധ്യപ്രദേശിലെ ഛിന്ദ്വാരയിലും രാജസ്ഥാനിലും കഫ് സിറപ്പുകള്‍ കഴിച്ച് നിരവധി കുട്ടികള്‍ മരണപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

‘കോള്‍ഡ്രിഫ്’ പോലുള്ള ചില സിറപ്പുകളില്‍ വിഷാംശമുള്ള ഡൈതലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയതായി കണ്ടെത്തിയിരുന്നു. ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഫാര്‍മസിസ്റ്റുകള്‍ 2 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ നല്‍കരുതെന്ന് ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ അറിയിച്ചു. മിക്കവാറും കുട്ടികളിലെ ചുമ തനിയെ മാറുന്നതാണെന്നും, ധാരാളം വെള്ളം കുടിക്കുന്നതും വിശ്രമവുമാണ് പ്രധാനമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
India plan to ban cough syrup for children under two years, after the death of children in madhyapradesh and rajasthan

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading