ബലിപെരുന്നാള്‍ മെയ് 27 ന്: ഖത്തര്‍ കലണ്ടര്‍ ഹൗസ്

1q 34

ദോഹ: ഖത്തറില്‍ ബലിപെരുന്നാള്‍ (ഈദ് അല്‍-അദ്ഹ) മെയ് 27 ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. മെയ് 18, തിങ്കളാഴ്ച ദുല്‍-ഹജ്ജ് ആരംഭിക്കും. അതനുസരിച്ച് ബുധനാഴ്ച, മെയ് 27ന് ഈദ് അല്‍-അദ്ഹ ആയിരിക്കുമെന്നും ഹൗസ് അറിയിച്ചു.

ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ് ദുല്‍-ഹജ്ജ്. ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഫൈസല്‍ അല്‍ അന്‍സാരിയാണ് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം പ്രഖ്യാപനം നടത്തിയത്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ഔഖാഫ് ഇസ്ലാമിക മന്ത്രാലയം പ്രഖ്യാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar Calendar House has announced that Eid Al-Adha to begin on May 27, Wednesday according to astronomical calculations

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading