ദോഹ: ഖത്തറില്‍ ഷിംഗിള്‍സ് രോഗത്തിനെതിരെ വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ച് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനും ഖത്തര്‍ യൂണിവേഴ്‌സിറ്റിയും. ഷിംഗിള്‍സിനെതിരെ പ്രതിരോധം പ്രോത്സാഹിപ്പിക്കുക, രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ (പ്രായമായവരുടെ) ആരോഗ്യം സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് അവബോധ കാമ്പയിന്‍ ആരംഭിച്ചത്.
‘നിങ്ങളെ സംരക്ഷിച്ചവരെ സംരക്ഷിക്കുക’ എന്ന തലക്കെട്ടിലാണ് കാമ്പയിന്‍. 50 വയസ്സിന് മുകളിലുള്ള മാതാപിതാക്കളെയും ബന്ധുക്കളെയും ഷിംഗിള്‍സിനെതിരെ വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും സജീവ പങ്കുവഹിക്കണമെന്നും പിഎച്ച്‌സിസി ആഹ്വാനം ചെയ്തു.
ഷിംഗിള്‍സ് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ്, കൂടാതെ 50 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്ക് വാക്‌സിന്‍ ശുപാര്‍ശ ചെയ്യുന്നു. വാക്‌സിനേഷനില്‍ രണ്ട് ഡോസുകളാണ് അടങ്ങിയിട്ടുള്ളത്. എല്ലാ പിഎച്ച്‌സിസി ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
In cooperation with the Primary Health Care Corporation (PHCC), Qatar University (QU) launched a public awareness campaign aimed at encouraging vaccination against shingles, promoting prevention and protecting the health of senior citizens (the elderly) in the country.
