ഫോക്കസ് ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

1q 27

ദോഹ: ഫോക്കസ് ഖത്തര്‍ അല്‍ഖോര്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും നസീം ഹെല്‍ത്ത് കെയറിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മെയ്, 8 വെള്ളിയാഴ്ച രാവിലെ 7.00 മുതല്‍ ഉച്ചയ്ക്ക് 2.00 വരെ അല്‍ഖോര്‍ നസീം മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ നിരവധിപേര്‍ പങ്കെടുത്തു.

സാമൂഹിക ഉത്തരവാദിത്വവും മനുഷ്യസ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന ‘Coz You Matter’ ക്യാമ്പെയ്നിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ 150 ഓളം പേര്‍ രക്തദാനം നടത്തി. രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്ക് നസീം മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ ആരോഗ്യ പരിശോധനയും ജനറല്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും ഒരുക്കിയിരുന്നു.

പരിപാടിക്ക് ഫോക്കസ് ഖത്തര്‍ അല്‍ഖോര്‍ ഡിവിഷന്‍ ഭാരവാഹികളായ സൈതലവി, മുനീബ്, അന്‍സബ്, ഷംസീര്‍, അന്‍വര്‍, ഷഫീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Focus Qatar association organized a blood donation camp in collaboration with Hamad Medical Corporation and Naseem Healthcare

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading