ദോഹ: ഖത്തറില്‍ വിവിധ വാഹന മോഡലുകള്‍ വിപണിയില്‍ നിന്ന് തിരികെ വിളിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ ലെക്‌സസ് ഡീലര്‍ഷിപ്പായ അല്‍ അബ്ദുള്‍ഗാനി മോട്ടോഴ്സുമായി സഹകരിച്ച് ലെക്‌സസ് RC-F 2015-2020, GS-F 2016-2019 മോഡലുകള്‍ തിരിച്ചുവിളിച്ചു. ലോ-പ്രഷര്‍ ഇന്ധന പമ്പിലെ തകരാറുകളാണ് തിരിച്ചുവിളിക്കലിന് കാരണം,.
ഹോണ്ട ഡീലര്‍ഷിപ്പായ ദോഹ മാര്‍ക്കറ്റിംഗ് സര്‍വീസസ് കമ്പനിയുമായി (DOMASCO) സഹകരിച്ച് 2018 മുതല്‍ 2022 വരെയുള്ള ഹോണ്ട ഒഡീസി മോഡലുകളും മന്ത്രാലയം തിരിച്ചുവിളിച്ചു. വാഹനങ്ങളിലെ സൈഡ് എയര്‍ബാഗുകളിലെ തകരാറുകളെ തുടര്‍ന്നാണ് നടപടി.
വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ഡീലറുമായി ഏകോപിപ്പിക്കുമെന്നും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. പരാതികള്‍, അന്വേഷണങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്കായി കോള്‍ സെന്റര്‍: 16001; ഇമെയില്‍: info@moci.gov.qa; സോഷ്യല്‍ മീഡിയ ചാനലുകള്‍: @mociqatar; അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍: MOCIQatar വഴി മന്ത്രാലയത്തെ ബന്ധപ്പെടണമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar Ministry of Commerce and Industry, MOCI recalls Honda Odyssey 2018 to 2022 models and Lexus RC-F 2015-20, GS-F 2016-19 models from qatar market
