അബുദാബി: യുഎഇയില്‍ വീണ്ടും ഇറാന്‍ മിസൈലാക്രമണം. ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ നേരിടുന്നതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്.
ആക്രമണത്തിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറി. ഇന്ന്, മെയ് 5 മുതല്‍ മെയ് 8 വെള്ളിയാഴ്ച വരെ രാജ്യത്തെ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമായിരിക്കും ക്ലാസുകള്‍ നടക്കുക. അതത് ദിവസത്തെ ടൈംടേബിള്‍ അനുസരിച്ചായിരിക്കും ക്ലാസുകള്‍ നടക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
uae intercepts missiles and drone attacks from iran, and schools to remote learning from May 5–8.
