അമീര്‍ കപ്പ് ഫൈനല്‍ മത്സരം; ദോഹാ മെട്രോ സര്‍വീസില്‍ മാറ്റം

1q 21

ദോഹ: ദോഹാ മെട്രോയുടെ സര്‍വീസില്‍ മാറ്റം പ്രഖ്യാപിച്ചു. മെയ് 9 ശനിയാഴ്ച ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അമീര്‍ കപ്പ് ഫൈനല്‍ മത്സരങ്ങളുടെ ഭാഗമായി റോഡ് അടച്ചതിനെ തുടര്‍ന്നാണ് തീരുമാനം. സ്‌പോര്‍ട് സിറ്റി സ്റ്റേഷനിലേക്കും തിരിച്ചുമുള്ള മെട്രോലിങ്ക്, മെട്രോ എക്‌സ്പ്രസ് സര്‍വീസുകളിലാണ് ദോഹ മെട്രോ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.

M310 മെട്രോ ലിങ്ക് സര്‍വീസ്, അല്‍ വാബ് ക്യുഎല്‍എം സ്റ്റേഷനിലെ എക്‌സിറ്റ് 1 ല്‍ നിന്നും M311 അല്‍ സുഡാന്‍ ബസ് സ്റ്റേഷനില്‍ നിന്നുമായിരിക്കും പ്രവര്‍ത്തിക്കുക. M317 ബസുകള്‍ അല്‍ വാബ് ക്യുഎല്‍എം സ്റ്റേഷനിലെ എക്‌സിറ്റ് 2 ല്‍ നിന്ന് സര്‍വീസ് നടത്തും.

അതേസമയം സ്‌പോര്‍ട് സിറ്റി സ്റ്റേഷനിലേക്കും തിരിച്ചുമുള്ള മെട്രോ എക്‌സ്പ്രസ് സര്‍വീസുകള്‍ക്കുള്ള ബുക്കിംഗുകള്‍ അന്നേദിവസം ഉണ്ടായിരിക്കില്ല, നിര്‍ത്തിവയ്ക്കും. ‘സ്‌പോര്‍ട് സിറ്റി സര്‍വീസ് ഏരിയയിലേക്കോ അവിടെ നിന്നോ യാത്ര ചെയ്യുന്ന യാത്രക്കാര്‍ അല്‍ വാബ് ക്യുഎല്‍എം സ്റ്റേഷനില്‍ നിന്ന് മെട്രോഎക്‌സ്പ്രസ് സര്‍വീസുകള്‍ ബുക്ക് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Doha Metro changes metrolink, metroexpress schedules for Amir Cup Final on May 7, 2026

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading