ദോഹ: ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കുക, ഫാര്‍മസ്യൂട്ടിക്കല്‍ മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് രാജ്യത്ത് മരുന്നുകളുടെ ഇറക്കുമതിയും വിതരണവും നിയന്ത്രിക്കുന്ന നിയന്ത്രണ ചട്ടക്കൂട് പ്രവര്‍ത്തിക്കുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിലെ അസോസിയേറ്റായ ഡോ. ലത്തീഫ അല്‍ ഖയാത്ത് വ്യക്തമാക്കി.
ഇറക്കുമതി ചെയ്യുന്ന മരുന്നുകളില്‍ ചുമത്തുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്. ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് ഷെല്‍ഫ് ലൈഫിന്റെ മൂന്നില്‍ രണ്ട് ഉണ്ടായിരിക്കണം. വിപണിയില്‍ എത്തുന്ന മരുന്നുകള്‍ വേഗത്തില്‍ കാലഹരണപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് തീരുമാനം.
കുറഞ്ഞ ഷെല്‍ഫ് ലൈഫുള്ള മരുന്നുകള്‍ യഥാസമയം ഉപയോഗിക്കരുത്, ഇത് മരുന്നുകള്‍ പാഴാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രാദേശിക വിപണിയിലെ മരുന്നുകളുടെ സ്ഥിരമായ ലഭ്യതയെ ബാധിച്ചേക്കാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Medicine import rules strengthened in Qatar.
