ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി ഖത്തര്‍ പോസ്റ്റുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് കോണ്‍സുലാര്‍ രേഖകള്‍ തപാല്‍ വഴി സ്വീകരിക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതാണ് പുതിയ കരാര്‍. ഇനിമുതല്‍ ദോഹയിലെ ഇന്ത്യന്‍ എംബസി വഴി അപേക്ഷിക്കുന്ന പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും ഖത്തര്‍ പോസ്റ്റിലൂടെ വീടുകളിലേക്ക് എത്തും. ഖത്തര്‍ പോസ്റ്റും ഖത്തര്‍ ഇന്ത്യന്‍ എംബസിയും ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. ഇനിമുതല്‍ രേഖകള്‍ ലഭിക്കുന്നതിന് എംബസിയില്‍ വീണ്ടും എത്തേണ്ടതില്ലെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
ഖത്തറിലെ ഇന്ത്യക്കാരുടെ വീടുകളില്‍ കോണ്‍സുലാര്‍ രേഖകളും പാസ്പോര്‍ട്ടുകളും വിഐപി സേവനത്തിലൂടെ എത്തിക്കുന്നതിനുള്ള കരാറില്‍ ഒപ്പിട്ടതായി ഖത്തര്‍ പോസ്റ്റും വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar Post and the Embassy of India signed an agreement to deliver consular documents and passports to the Indian community in Qatar via QPP, in the presence of Mr Hassan Jassim Al Sayed, CEO of Qatar Post, and HE Mr Vipul, Ambassador of India, with secure delivery and tracking.
