പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘റീല്‍സ്’ മത്സരവുമായി ഫോക്കസ് ഖത്തര്‍; ജൂണ്‍ 10 വരെ വിഡിയോ അയക്കാം

1q 11

ദോഹ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ ‘റീല്‍ കണക്ട്’ എന്ന പേരില്‍ ഹ്രസ്വ വീഡിയോ (റീല്‍സ്) മത്സരം സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാന ബോധവത്കരണം, സുസ്ഥിര ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ‘Inspired by Nature.For Climate.For Future’ എന്ന വിഷയത്തിലധിഷ്ഠിതമായി റീല്‍സ് ചിത്രീകരിച്ച് എന്‍ട്രികള്‍ അയക്കണം.

പരിസ്ഥിതി സൗഹൃദ ശീലങ്ങള്‍, ഹരിത സംരംഭങ്ങള്‍, പ്രകൃതി അധിഷ്ഠിത പരിഹാരങ്ങള്‍, സുസ്ഥിര ജീവിതശൈലി ആശയങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി മത്സരാര്‍ത്ഥികള്‍ക്ക് റീല്‍സുകള്‍ അവതരിപ്പിക്കാം. 45 മുതല്‍ 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റിലുള്ള (9:16) യഥാര്‍ത്ഥ വീഡിയോകളാണ് മത്സരത്തിനായി സ്വീകരിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച റീലുകള്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രസിദ്ധീകരിക്കും.WhatsApp Image 2026 06 02 at 5.45.39 PM

എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 10, 2026 ആണ്. വിജയികളെ ജൂണ്‍ 15-ന് പ്രഖ്യാപിക്കും. പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും യുവജനങ്ങളുടെ സൃഷ്ടിപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മത്സരം സഹായകമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 31670045 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
As part of World Environment Day celebrations, Focus International Qatar Region is organizing a short video (reels) competition called 'Reel Connect'. The competition is organized as part of promoting environmental protection, climate change awareness, and sustainable lifestyles. Entries should submit reels based on the theme 'Inspired by Nature. For the Climate. For the Future'. sumbit reels entry before june 10.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading