ദോഹ: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ചരിത്രവിജയത്തിന്റെ ആവേശത്തില്‍ ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു. അല്‍സാദിലുള്ള ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ജയന്‍ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രവര്‍ത്തകര്‍ ഒന്നിച്ചുകൂടി തിരഞ്ഞെടുപ്പ് വിജയത്തിന്റെ സന്തോഷം പങ്കുവെച്ചു. തുടര്‍ന്ന് കേക്ക് മുറിച്ച് ആഘോഷം നടത്തി. ജോയിന്റ് സെക്രട്ടറി അഷ്റഫ്, ജില്ലാ അംഗം അബ്ദുള്ള അക്കര എന്നിവര്‍ സംസാരിച്ചു. യുഡിഎഫിന്റെ വിജയത്തിന് പ്രവര്‍ത്തകര്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളെ അവര്‍ അഭിനന്ദിച്ചു.
അഡൈ്വസറി ബോര്‍ഡ് അംഗം സുധീര്‍ കുമാര്‍, വൈസ് പ്രസിഡന്റ് റഫീഖ് ചെറുവത്തൂര്‍, ജോയിന്റ് സെക്രട്ടറി ഖാലിദ് അബൂബക്കര്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പുരുഷു പല്ലം, അബൂബക്കര്‍, പ്രശാന്ത് ബേത്തൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യവും പരിപാടിയെ ആവേശഭരിതമാക്കി. ട്രഷറര്‍ അംബുജാക്ഷന്‍ പൊയിനാച്ചി നന്ദി രേഖപ്പെടുത്തി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Incas Qatar Kasaragod District Committee organized a celebration meeting in UDF's historic victory in legislative election kerala
