ദോഹ: ഖത്തറില്‍ വേനല്‍ക്കാലത്തിന്റെ ഭാഗമായി ശവസംസ്‌കാര ചടങ്ങുകള്‍ക്കുള്ള സമയത്തില്‍ മുനിസിപ്പാലിറ്റി മന്ത്രാലയം മാറ്റം പ്രഖ്യാപിച്ചു. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് തീരുമാനം.
വേനല്‍ക്കാല മാസങ്ങളില്‍ (ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍) രണ്ട് ഘട്ടങ്ങളിലായി ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. പകല്‍ സമയത്തെ ശവസംസ്‌കാരങ്ങള്‍ രാവിലെ സൂര്യോദയം മുതല്‍ രാവിലെ 8:00 വരെ മാത്രമേ നടത്തൂ. മഗ്രിബ് അല്ലെങ്കില്‍ ഇഷാ നമസ്‌കാരങ്ങള്‍ക്ക് ശേഷം വൈകുന്നേരത്തെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും. ദുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ക്ക് ശേഷം ശവസംസ്‌കാരങ്ങള്‍ രാത്രി വരെ മാറ്റിവയ്ക്കുകയും ഉചിതമായ വെളിച്ചം നല്‍കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Municipality, Qatar in coordination with the Ministry of Endowments and Islamic Affairs, is preparing to set specific times for burials during the summer months to ensure public health and safety. It is expected that burials during the summer months (June, July, August, and September) will be held in two periods.
