ദോഹ: ഖത്തറില്‍ ഭക്ഷ്യനിയമം ലംഘിച്ച മാംസ വ്യാപര സ്ഥാപനത്തിനെതിരെ നടപടി. 2014 ലെ 4-ാം നമ്പര്‍ നിയമം ഭേദഗതി ചെയ്ത, മനുഷ്യ ഉപഭോഗത്തിനായുള്ള ഭക്ഷണ നിയന്ത്രണം നിയന്ത്രിക്കുന്നതിനുള്ള 1990 ലെ 8-ാം നമ്പര്‍ നിയമം ലംഘിച്ചതിനാണ് നടപടി. നിയമം ലംഘിച്ച സ്ഥാപനം 30 ദിവസത്തേക്ക് പൂര്‍ണ്ണമായി അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു. അല്‍-ഷഹാനിയ മുനിസിപ്പാലി പരിധിയിലുള്ള സ്ഥാപനമാണ് അടപ്പിച്ചത്.
ലേബലില്‍ ആവശ്യമായ വിവരങ്ങള്‍ ഇല്ലാത്ത പായ്ക്ക് ചെയ്ത ഭക്ഷണം കച്ചവടം നടത്തിയതിനാണ് നടപടി. അല്‍-ഷഹാനിയ മുനിസിപ്പാലിറ്റിയുടേതാണ് നടപടി. വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നത്തിന്റെ പുറത്തെ ലേബലില്‍ പേര്, സ്‌പെസിഫിക്കേഷനുകള്‍ക്കനുസൃതമായ ചേരുവകള്‍, ഭാരം, ഉല്‍പ്പാദനം, കാലഹരണ തീയതികള്‍, സംഭരണ നിര്‍ദ്ദേശങ്ങള്‍, ഉത്ഭവ രാജ്യം, കയറ്റുമതി രാജ്യം, നിര്‍മ്മാതാവിന്റെ പേര്, പാക്കറുടെ പേര്, യഥാര്‍ത്ഥ ഉല്‍പ്പന്നത്തിന്റെ പേരും ഉല്‍പ്പാദന തീയതിയും എന്നിവ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചതിനാണ് സ്ഥാപനം അടച്ചുപൂട്ടിയത്. അടച്ചുപൂട്ടല്‍ ചെലവുകളും സ്ഥാപനം വഹിക്കണം. അതേസമയം സ്ഥാപനത്തിന്റെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമല്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Municipality, Qatar announced the complete closure of a food establishment for 30 days for violating Law No. 8 of 1990 Regulating the Control of Food for Human Consumption, as amended by Law No. 4 of 2014. According to the Ministry of Municipality, via the link dedicated to violating food establishments, Al-Shahaniya Municipality issued a decision on Monday (May 25, 2026) to completely close a meat trading establishment in the Rawdat Rashid area for 30 days for trading packaged food that did not have the required information on its label
