ദോഹ: ഖത്തറിൽ വിസകളുടെ കാലാവധി ഇനി സ്വമേധയാ നീട്ടിനൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പിന്നാലെ കാലാവധി നീട്ടിനൽകിയ കാലാവധി കഴിഞ്ഞതോ അവസാനിക്കുന്നതോ ആയ എല്ലാത്തരം എൻട്രി വിസകളുടെയും കാലാവധി ജൂൺ 7 ഞായറാഴ്ച അവസാനിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇക്കഴിഞ്ഞ മാർച്ച് 3 ന് എൻട്രി വിസകളുടെ കാലാവധി നീട്ടൽ സംബന്ധിച്ച് പുറപ്പെടുവിച്ച മുൻ പ്രഖ്യാപനത്തെ തുടർന്നാണ് ഈ തീരുമാനം. നിർദ്ദിഷ്ട തീയതി മുതൽ, എല്ലാത്തരം എൻട്രി വിസകളുടെയും നടപടിക്രമങ്ങൾ അംഗീകൃത ചട്ടങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി പുനരാരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. അതിനാൽ ഓരോ വിസ വിഭാഗത്തിനും നിയുക്ത സാധുത കാലയളവുകളും ബാധകമായ ഫീസുകളും ഇനിമുതൽ ഈടാക്കും. വിസാകാലാവധി കഴിഞ്ഞുള്ള താമസവുമായി ബന്ധപ്പെട്ട നിയമപരമായ ലംഘനങ്ങൾ ഒഴിവാക്കാൻ എല്ലാ താമസക്കാരും, സന്ദർശകരും നിശ്ചിത കാലയളവിനുള്ളിൽ വിസകൾ പുതുക്കണമെന്നും ആവശ്യമായ ഫീസ് അടയ്ക്കണമെന്നും വിസ കാലാവധി കഴിഞ്ഞാൽ രാജ്യം വിടണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
