തിരുവനന്തപുരം: കേരളത്തില്‍ കെ റെയില്‍ പദ്ധതി റദ്ദാക്കി. തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പ്രഖ്യാപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയതായും മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ തീരുമാനം റദ്ദാക്കി. കെ റെയിലുമായി ബന്ധപ്പെട്ട പൊലീസ് കേസുകള്‍ പിന്‍വലിക്കാനുള്ള ശുപാര്‍ശ സമര്‍പ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാന്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷന്‍ 2031 നടപ്പിലാക്കും. 100 ദിവസത്തെ കര്‍മ്മ പദ്ധതി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും. പദ്മ പുരസ്‌കാരം ശുപാര്‍ശ സമര്‍പ്പിക്കാന്‍ സമിതി നിര്‍മിക്കും. സില്‍വര്‍ ലൈനിന് പകരം സ്പീഡ് കൊറിഡോര്‍, അതിവേഗ ഇടനാഴി എന്നിവയും പരിഗണനയിലുണ്ട്. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സില്‍വര്‍ ലൈന്‍ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും സതീശന്‍ പറഞ്ഞു.
പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകള്‍ നവംബര്‍ 30 വരെ നീട്ടും. യുഡിഎഫ് പ്രകടന പത്രികയിലെ കാര്യങ്ങള്‍ വകുപ്പുകള്‍ക്ക് വിഭജിച്ച് നല്‍കി. വന്ദേമാതരം മുഴുവന്‍ പാടിയത് ലോക് ഭവന്‍ നിര്‍ദേശ പ്രകാരമാണ്. വന്ദേമാതരം മുഴുവന്‍ ആലപിക്കുന്ന കാര്യം അറിയില്ലായിരുന്നു. സംഘടിപ്പിച്ചത് രാജ്ഭവന്‍ ആണ്. വേദിയില്‍ വെച്ചാണ് ഇത് അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
K-Rail project cancelled in Kerala. Chief Minister VD Satheesan announced that the Thiruvananthapuram-Kasargod Silver Line project has been cancelled. Chief Minister VD Satheesan also informed that all notifications related to the project have been cancelled.
