ദോഹ: ഖത്തറില്‍ ഈദിന് മുന്നോടിയായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളിലായി 52 ഈദിയ എടിഎമ്മുകള്‍ സ്ഥാപിച്ചു. നാളെ, മെയ് 21 വ്യാഴാഴ്ച മുതല്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ഈദിയ എടിഎം സേവനം ലഭ്യമാകുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
5, 10, 50, 100, 200 മൂല്യമുള്ള ഖത്തര്‍ റിയാല്‍ നോട്ടുകള്‍ പിന്‍വലിക്കാന്‍ കഴിയുന്നതാണ് ഈദിയ എടിഎമ്മുകളുടെ പ്രത്യേകത.
ഈദിയ എടിഎമ്മുകള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ ഇവയാണ്:
പ്ലേസ് വെന്‍ഡോം മാള്‍ – 5 എടിഎമ്മുകള്‍, മാള്‍ ഓഫ് ഖത്തര്‍ – 5 എടിഎമ്മുകള്‍, അല്‍-വക്ര ഓള്‍ഡ് സൂഖില്‍ 5 എടിഎമ്മുകള്‍, എസ്ദാന്‍ മാള്‍ വക്രയില്‍ 4 എടിഎമ്മുകള്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ (ഡിഎഫ്സി) 8 എടിഎമ്മുകള്‍, അല്‍-ഹസം മാളില്‍ 5 എടിഎമ്മുകള്‍, വെസ്റ്റ് വാക്കില്‍ 5 എടിഎമ്മുകള്‍, അല്‍-ഖോര്‍ മാളില്‍ 5 എടിഎമ്മുകള്‍, അല്‍-മീറ (മുഐതര്‍) യില്‍ 5 എടിഎമ്മുകള്‍ സ്ഥാപിക്കും.
മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമതയും ഉയര്‍ന്ന പണ വിതരണ ശേഷിയും ഉള്‍ക്കൊള്ളുന്ന പുതുതായി നവീകരിച്ച എടിഎം മെഷീനുകള്‍ വഴിയായിരിക്കും സേവനം പ്രവര്‍ത്തിക്കുന്നതെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar Central Bank (QCB) has announced the availability of its Eidiya ATM service total of 52 ATMs will be available at 10 locations starting on Thursday, May 21, 2026, at Qatar, allowing users to withdraw Qatari Riyal bills of 5, 10, 50, 100, and 200 denominations.
