റിയാദ്: കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ റഹീമിൻ്റെ 20 വര്‍ഷത്തെ ജയില്‍വാസം നാളെ അവസാനിക്കും. കോടതി വിധിച്ച 20 വര്‍ഷത്തെ തടവുശിക്ഷ നാളെ, മെയ് 20 ബുധനാഴ്ച അവസാനിക്കുന്നതോടെ അബ്ദുല്‍ റഹീം ജയില്‍ മോചിതനാകും.
വ്യാഴാഴ്ചക്ക് ശേഷം സൗദി അറേബ്യയില്‍ പെരുന്നാള്‍ അവധി ആരംഭിക്കുന്നതിനാല്‍ അതിന് മുമ്പ് ജയില്‍ മോചനം സാധ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശിക്ഷ പൂര്‍ത്തിയാകുന്നതോടെ റഹീമിനെ ഫൈനല്‍ എക്‌സിറ്റ് കാത്തിരിക്കുന്നവര്‍ക്കായുള്ള തടവുകേന്ദ്രത്തിലേക്ക് മാറ്റും. വ്യാഴാഴ്ചയ്ക്കുള്ളില്‍ ഫൈനല്‍ എക്‌സിറ്റ് ലഭ്യമായാല്‍ റഹീമിന് ഉടന്‍ നാട്ടിലേക്ക് വരാന്‍ കഴിയും. ഫൈനല്‍ എക്‌സിറ്റ് കിട്ടിയില്ലെങ്കില്‍ വീണ്ടും കാലതാമസം വരും.
നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം റഹീമിന് താല്‍ക്കാലിക പാസ്‌പോര്‍ട്ട് അനുവദിച്ചിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Abdul Rahim, a native of Kozhikode, will be released from prison, Saudi arabia after his 20-year prison sentence, which was imposed by the court, ends tomorrow, Wednesday, May 20.
