ദോഹ: ഖത്തറില്‍ വീണ്ടും സമുദ്ര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ നാളെ, മെയ് 20 ബുധനാഴ്ച മുതല്‍ വാരാന്ത്യം വരെ ജാഗ്രതാ നിര്‍ദേശം പ്രബല്യത്തില്‍ തുടരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കടല്‍ത്തീരത്ത് ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും ഉണ്ടാകുമെന്നും തിരമാലകള്‍ 3 മുതല്‍ 6 അടി വരെ ഉയരാനും ചിലപ്പോള്‍ 9 അടി വരെ ഉയരാനും സാധ്യതയുണ്ടെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി. അസ്ഥിരമായ കാലാവസ്ഥ കാരണം, ഈ കാലയളവില്‍ സമുദ്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Qatar Meteorology Department issued a marine warning beginning tomorrow, May 20, 2026, expected to last through the weekend. The department forecasts strong winds and high waves offshore with the wave height to range between 3 and 6ft, occasionally reaching up to 9ft
