ദോഹ: ഖത്തര്‍ തീരങ്ങളില്‍ എണ്ണ മലിനീകരണം കണ്ടെത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അധികൃതര്‍. രാജ്യത്തിന്റെ തീരങ്ങളില്‍ എണ്ണ മലിനീകരണം വ്യാപിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് (ജിസിഒ) വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നിരീക്ഷണ പ്രവര്‍ത്തനങ്ങളും ഫീല്‍ഡ് പരിശോധനകളും തുടരുകയാണെന്നും ജിസിഒ കൂട്ടിച്ചേര്‍ത്തു.
വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും വ്യാജ വാര്‍ത്തകളോ കിംവദന്തികളോ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളോ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar's Government Communications Office (GCO) denies reports of oil pollution reaching its shores.
