തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമായ ഇന്ദിരാ ഗ്യാരണ്ടിയില്‍ രണ്ടെണ്ണം നടപ്പിലാക്കി വിഡി സതീശന്‍ സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്രയും ആശാ വര്‍ക്കര്‍മാരുടെ ശമ്പള വര്‍ധനവും പ്രഖ്യാപിച്ചു.
ആശ വര്‍ക്കര്‍മാര്‍ക്ക് താല്‍കാലിക ആശ്വാസമായി 3000 രൂപ കൂട്ടി നല്‍കുമെന്നും സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കാന്‍ ധവളപത്രമിറക്കാനും ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കാനും ആദ്യ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതായും മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു.
അ
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍ അനുവദിക്കും. സൗജന്യയാത്ര എങ്ങനെ വേണമെന്ന കൂടിയാലോചനക്ക് ജൂണ്‍ പതിനഞ്ച് വരെ സമയം ഉണ്ട്. വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് വിശാല അര്‍ത്ഥത്തിലുള്ളതാണെന്നും വിപുലമാണെന്നും അദ്ദേഹം വിശദീകരിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
New kerala goverment, CM VD Satheesan announced free travel for women in ksrtc buses from june 2026 and 3000 ruppees increase in salary of asha workers in kerala after 1st cabinet meeting
