ഹമദ് വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് നിര്‍ദേശവുമായി അധികൃതര്‍

1q 61

ദോഹ: ഖത്തറില്‍ ഹമദ് വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി അധികൃതര്‍. വിമാനത്താവളത്തിനുള്ളില്‍ സുഗമമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കുന്നതിനും യാത്രാ ഘട്ടങ്ങള്‍ എളുപ്പത്തിലും സൗകര്യപ്രദമായും പൂര്‍ത്തിയാക്കുന്നതിനും യാത്രക്കാര്‍ക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് പാലിക്കേണ്ട 5 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കിയത്.

1. ഓണ്‍ലൈനായി യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.

2. പുറപ്പെടുന്ന സമയത്തിന് 3 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരുക.

3. സെല്‍ഫ് സര്‍വീസ് ബാഗേജ് രജിസ്‌ട്രേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുക.

4. എയര്‍ലൈനുകള്‍ അംഗീകരിച്ച വലുപ്പം, ഭാരം എന്നീ മാനദണ്ഡങ്ങള്‍ നിങ്ങളുടെ ലഗേജ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

5. ഇ- ഗേറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവര്‍ ഉപയോഗപ്പെടുത്തുക.

വ്യോമപാത തുറന്നതിന് ശേഷം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ദോഹയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ക്രമേണ പുനരാരംഭിച്ച സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Hamd International Airport, Qatar announced 5 guidelines that travelers should adhere to before traveling, to ensure smooth procedures within the airport and facilitate the completion of travel steps with ease and convenience.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading