മസ്‌കത്ത്: സമാധാന ചര്‍ച്ചകള്‍ക്കിടെ ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും ആക്രമണ ഭീഷണി. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാന്‍ ഇറാന്റെ പക്ഷം ചേര്‍ന്നാല്‍ സഖ്യരാജ്യമായ ഒമാനെതിരെ ആക്രമണം നടത്തുമെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനും ഒമാനും വിട്ടുനല്‍കിക്കൊണ്ടുള്ള ഹ്രസ്വകാല കരാറിന് തയാറാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു ട്രംപിന്റെ വിവാദ പ്രതികരണം.
ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുമെന്നും അത് രാജ്യാന്തര ജലാതിര്‍ത്തിയാണെന്നും ട്രംപ് വ്യക്തമാക്കി. മറ്റ് രാജ്യങ്ങളെപ്പോലെ ഒമാനും മാന്യമായി പെരുമാറണം, അല്ലാത്തപക്ഷം അവരെ തകര്‍ക്കേണ്ടി വരും. ഇക്കാര്യം അവര്‍ക്ക് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ട്രംപിന്റെ ഈ വിവാദ പരാമര്‍ശത്തിന്റെ ദൃശ്യങ്ങളും രേഖകളും യുഎസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ടെങ്കിലും, പ്രസ്താവന തിരുത്താനോ വിശദീകരണം നല്‍കാനോ ഇതുവരെ തയാറായിട്ടില്ല.
അതിനിടെ കുവൈത്തിന് നേരെ വീണ്ടും ഇറാന്റെ ആക്രമണം നടന്നു. കുവൈത്തിലെ പല കേന്ദ്രങ്ങളിലും മിസൈല്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി സൈന്യം സ്ഥിരീകരിച്ചു. തുടര്‍ന്ന് ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. സമാധാന ചര്‍ച്ചകളെ അപ്രസക്തമാക്കുന്ന രീതിയില്‍ ഇറാനെ അമേരിക്ക ആക്രമിച്ചതിനു പിന്നാലെയാണ് കുവൈത്തിന് നേരെ ആക്രമണം ഉണ്ടായത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Kuwaiti Army’s air defenses intercepted and destroyed hostile drones and missiles on Thursday morning.The loud explosions heard in some parts of Kuwait, resulted from the interceptions, the Army’s General Staff said in a statement. US President Donald Trump has hinted at an attack on ally Oman if it sides with Iran over the reopening of the Strait of Hormuz.
